പാരിസ്: യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഫ്രാന്‍സ്. എഴുപത്തി നാലാം മിനുറ്റില്‍ ജിറൂഡ് നേടിയ ഗോളിലൂടെ ഫ്രാന്‍സ് ജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജര്‍മനിയോട് ഫ്രാന്‍സ് സമനില വഴങ്ങിയിരുന്നു. പാരിസില്‍ നടന്ന മത്സരത്തില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പിച്ചത്. പതിനാലാം മിനുറ്റില്‍ എംബാപ്പയിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ ബേബല്ലിലൂടെ ഹോളണ്ട് സമനില പിടിച്ചു.
Also Read : ഇത് ചോദിച്ചു വാങ്ങിയ പരാജയം; വനിതാ ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി
Post Your Comments