കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ
അതൃപ്തി പ്രകടിപ്പിച്ച് കെഎല്‍സിഎ. ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്നു കാട്ടി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിനു കത്തു നല്കി.
ALSO READ: കന്യാസ്ത്രീകളുടെ സമരം: വനിതാ കമ്മീഷന്റെ പ്രസ്താവന ഇങ്ങനെ
ബിഷപ്പിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാ സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന് സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും ഇതേ ആവശ്യം ഉന്നയിച്ചു കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ അറിയിച്ചു.
Post Your Comments