കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മിഷണറീസ് ഓഫ് ജീസസ് സഭ. കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സഭ പറഞ്ഞു. സമരത്തെ അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി.
അതേസമയം, ബിഷപ്പിനെതിരായ പരാതിയില്‍ ഹൈക്കോടതി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്.
Read Also : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍
കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്തെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നിയമം എല്ലാത്തിനും മീതെയാണെന്നും കോടതി വ്യക്തമാക്കി.
Post Your Comments