IndiaAutomobile

മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര

മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈട് നില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമാണ് ട്രിയോയിലെ പുതിയ ലിഥിയം അയോണ്‍ ബാറ്ററി

മുച്ചക്ര വാഹനഗണത്തില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി മഹീന്ദ്ര. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ട്രിയോ ഇലക്ട്രിക് ത്രീവീലര്‍ ഡല്‍ഹിയില്‍ നടന്ന 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലാണ് മഹീന്ദ്ര അവതരിപ്പിച്ചത്.

Also Read : പ്രളയക്കെടുതിയില്‍ സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജൈസലിന് സ്നേഹോപകാരവുമായി മഹീന്ദ്ര

ത്രീവീലര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഇലക്ട്രിക് ത്രീവീലര്‍ സഹായിക്കുമെന്ന് ഗ്ലോബല്‍ സമ്മിറ്റില്‍ മഹീന്ദ്ര ഇലക്ട്രിക് സി ഇ ഒ മഹേഷ്ബാബു വ്യക്തമാക്കി. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈട് നില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമാണ് ട്രിയോയിലെ പുതിയ ലിഥിയം അയോണ്‍ ബാറ്ററി.

shortlink

Related Articles

Post Your Comments

Related Articles


Back to top button