Latest NewsHealth & Fitness

വന്‍പയര്‍ വന്‍പനാണ് : രുചികുറവാണേലും മടിക്കാതെ കഴിക്കണം ആരോഗ്യഗുണങ്ങള്‍ ഏറെ

ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സത്യത്തില്‍ ആരും തിരിച്ചറിയാതിരുന്ന വന്‍പയറിന്റെ ഗുണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നാണ് ഇംഗ്ലിഷില്‍ പറയുന്നത്. പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവ ധാരാളമായുണ്ട്.
  • ഭക്ഷ്യനാരുകള്‍ (ഡയറ്ററി ഫൈബര്‍) വന്‍പയറില്‍ ധാരാളമുണ്ട്. കുറച്ചു കഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
  • പൊട്ടാസ്യം, മഗ്‌നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു.
  • ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജമേകാനും വന്‍പയര്‍ സഹായിക്കും.
  • ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്‌സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈല്‍കൊളൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്.
  • പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ശരീരത്തിലെ ഷുഗറിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും. പ്രമേഹത്തിനു പറ്റിയ ഒരു വണ്ടര്‍ഫുഡ് തന്നെയാണ് വന്‍പയര്‍.
  • അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. നിരോക്‌സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ നിരോക്‌സീകാരികള്‍ കോശങ്ങളുടെ പ്രായമാകല്‍ സാവധാനത്തിലാക്കുന്നതാണു കാരണം.
  • മലാശയ അര്‍ബുദം തടയാനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ മാംഗനീസ്, കാല്‍സ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.
  • വന്‍പയറിലെ ഫോളേറ്റുകള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വന്‍പയറിലെ മഗ്‌നീഷ്യം മൈഗ്രേന്‍ തടയുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. ജീവകം ബി 6 കലകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയാനും ഉത്തമം. തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ വന്‍പയറിലെ ജീവകം ബി3ക്കു കഴിയും.
  • വന്‍പയറിലടങ്ങിയ കോപ്പര്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന സന്ധിവാതത്തിന് ആശ്വാസമേകുന്നു. ഇതിലുള്ള മഗ്‌നീഷ്യം ശ്വാസകോശത്തിന് ആരോഗ്യമേകുന്നു. ആസ്മയെ പ്രതിരോധിക്കുന്നു.
  • വായുകോപം ഭയന്നാണ് പലരും വന്‍പയര്‍ കഴിക്കാന്‍ മടിക്കുന്നത്. ഇതകറ്റാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
  • എട്ടോ പത്തോ മണിക്കൂറെങ്കിലും വന്‍പയര്‍ കുതിര്‍ക്കണം. നന്നായി വേവിക്കാന്‍ ശ്രദ്ധിക്കണം. വന്‍പയറിനൊപ്പം ധാരാളം വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും വന്‍പയര്‍ ഉപയോഗിക്കാം

Also read : തുടരെത്തുടരെ മുഖം കഴുകുന്നത് മുഖകാന്തിക്ക് നല്ലതോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button