ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനിടെ കശ്മീരില്‍ 360ലേറെ ഭീകരരെ സുരക്ഷാസൈന്യം വധിച്ചെന്ന് സിആര്‍പിഎഫ് മേധാവി രാജീവ് റായ് ഭട്ട്നഗര്‍. തുടര്‍ച്ചയായ സൈനിക നീക്കങ്ങളുടെ ഫലമായി കശ്മീര്‍ താഴ്വരയില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനം കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തിന് പുറത്തുനിന്ന് നുഴഞ്ഞുകയറുന്ന ചിലരാണ് ഇവിടുത്തെ യുവാക്കളെ തെറ്റായ വഴിക്ക് നടത്തുന്നതെന്നും സിആര്‍പിഎഫ് മേധാവി വ്യക്തമാക്കി.
കശ്മീരില്‍ തീവ്രവാദി സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ആയുധമെടുക്കുന്നതില്‍നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാസേന ആവും വിധം ശ്രമിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments