കേന്ദ്രാപഡ: സ്വവര്‍ഗരതിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ സ്വവർഗ വിവാഹത്തത്തിനൊരുങ്ങി ഒഡിഷയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ട്രാന്‍സ്ജെന്‍ഡറുമായ ഐശ്വര്യ ഋതുപര്‍ണ പ്രധാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യത്തെ ഗസറ്റഡ് ഓഫീസറാണ് ഐശ്വര്യ. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമല്ലാത്തതിനാല്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം കഴിയുകയാണ് ഐശ്വര്യ.
സ്ത്രീയുടെയും പുരുഷന്റെയും വിവാഹത്തിന് മാത്രമാണ് നിലവില്‍ അംഗീകാരമുള്ളത്. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പുരുഷനെ നിയമപരമായി വിവാഹം ചെയ്യാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കും കോടതി അധികാരം നല്‍കേണ്ടതുണ്ട്. ഈ അവകാശം ഞങ്ങള്‍ക്കു ലഭ്യമാക്കുന്നതിനു കോടതി കരുണ കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐശ്വര്യ പറയുന്നു. ജീവിതപങ്കാളിയോടൊപ്പം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുക എന്നതാണ് ഐശ്വര്യയുടെ ഏറ്റവും വലിയ സ്വപ്നം. വിവാഹത്തിനുശേഷം അനാഥയായ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനും ഐശ്വര്യക്ക് ആഗ്രഹമുണ്ട്.
Post Your Comments