തൻറെ മകൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പദ്മ അയ്യരെന്ന ആ അമ്മ തിരിച്ചറിഞ്ഞത് 15 വര്‍ഷങ്ങൾക്കു മുൻപാണ്. കുടുംബം ആ സത്യം അംഗീകരിക്കില്ലെന്നും മകനെ പിന്തുണക്കില്ലെന്ന് അറിഞ്ഞിട്ടും ആ അമ്മ മകന് പങ്കാളിയെ അന്വേഷിച്ച് പരസ്യം നല്‍കി. പരസ്യം കണ്ട് ഒരുപാടു പേര്‍ പ്രതികരിച്ചെങ്കിലും എത്തിയ ആലോചനകളിൽ മകന്‍ തൃപ്തനായിരുന്നില്ല. ഒടുവിൽ സ്വവർഗ്ഗാനുരാഗികൾക്ക് അനുകൂലമായ രീതിയിൽ നിയമം വന്നതോടുകൂടി താനടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹമാണ് ഈ സുപ്രീംകോടതി വിധിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നാണ് പദ്‌മ വ്യക്തമാക്കുന്നത്.
Read also: സ്വവര്‍ഗ്ഗാനുരാഗിയായ കാമുകിയുടെ നേരെ ആസിഡ് ആക്രമണം
പദ്മ അയ്യരുടെ മകന്‍ ഹരീഷ് അയ്യരാണ് സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ. ഭയത്തിന് പ്രസക്തിയില്ലെന്നും തങ്ങളുടെ മക്കൾക്ക് സമൂഹത്തിൽ ഇനി നല്ല സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പദ്‌മ വ്യക്തമാക്കുന്നു.
Post Your Comments