ദൃശ്യത / അദ്യശ്യത ജനസമൂഹത്തിൻ്റെ കാഴ്ചയും കോയ്മയുമായി ഏറെ ദൃഢമായി, ആഴത്തിൽ ചേർന്നു നിൽക്കുന്ന ദ്വന്ദ്വങ്ങളാണ്. ചിലർ ദൃശ്യരാകുമ്പോൾ മറ്റു ചിലരാകട്ടേ അദൃശ്യരായി നിൽക്കാൻ വിധിക്കപ്പെടുന്നു .ഈ വിധിയെന്നത് കേവലം പ്രകൃതി സഹജമായ പ്രതിഭാസമല്ല മറിച്ച്, ജാതിമത വർണ്ണ വർഗ്ഗ ലിംഗ ലൈംഗിക വിവേചനങ്ങൾ പ്രബലപ്പെടുത്തുന്ന സാമൂഹിക ആചാരമാണ്. ജാതിവിവേചനങ്ങൾ നിലനിന്ന കാലയളവിൽ ദളിത് ആദിവാസികൾ അദൃശ്യരാക്കപ്പെട്ടവരായിരുന്നു. മതവൈരങ്ങൾ
പ്രബലമായിരുന്ന കാലയളവിൽ ന്യൂനപക്ഷ മതങ്ങൾ അദൃശ്യരാക്കപ്പെട്ടവരായിരുന്നു.
ഇങ്ങനെ, ദൃശ്യതയുടെ വലിയൊരു ചരിത്രം ജനസമൂഹത്തിൽനിന്നും കണ്ടെത്താൻ കഴിയുന്നതാണ്. ലിംഗപരമായ / ലൈംഗികപരമായ വിവേചനങ്ങൾ പ്രബലമായിരുന്ന കാലങ്ങളിൽ അദൃശ്യരാക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങൾ ഇന്ന് കരുത്താർജിച്ചിരിക്കുകയാണ്.
read also: ഓപ്പറേഷന്‍ മത്സ്യയിലൂടെ പിടികൂടിയത് 3645.88 കിലോ പഴകിയ മത്സ്യം
ഒരേ വർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾ തമ്മിൽ ഉണ്ടാകുന്ന വൈകാരികമായ ബന്ധത്തെ ആണ് ലെസ്ബിയനിസം എന്ന് പറയുന്നത്. ഇതിനെ, സ്ത്രീ സ്വവർഗ്ഗരതി എന്ന് അഭിസംബോധന ചെയ്യാറുണ്ട്. സ്വവർഗ്ഗ ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ ലെസബിയൻ എന്ന് വിളിക്കുന്നു. ഏപ്രിൽ 26 ലെസബിയൻ ദൃശ്യതാ ദിവസമായി ആചരിക്കുകയാണ്. മെയ് 1 വരെ നീണ്ടുനിൽക്കുന്ന ഈ ദൃശ്യതാവാരം അദൃശ്യരാക്കപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിനെ ഓർമ്മപ്പെടുത്തുന്ന ഒരു ദിവസം ആണെന്ന് പറയാം.
മലയാളികളെ സംബന്ധിച്ചിടത്തോളം ലെസ്ബിയൻ എന്ന് പറഞ്ഞാൽ പോൺ സിനിമകളിൽ കണ്ടുപരിചയിച്ച പോരാളികൾ മാത്രമായിരുന്നു. എന്നാൽ, അതിനപ്പുറത്ത് വ്യത്യസ്ത ലൈംഗികാഭിരുചികളുമായി നമുക്കിടയിൽ തന്നെ നിരവധിപേരുണ്ട്. പരസ്യമായി തങ്ങളുടെ പ്രണയം പറഞ്ഞ, കുടുംബത്തിന്റെ പിന്തുണയോടെ ജീവിക്കുന്ന സ്വവർഗാനുരാഗികളെ കേരളത്തിൽ തന്നെ കാണാൻ കഴിയും. സ്വന്തം ജീവിതവും നിലപാടും ഉയർത്തിപ്പിടിച്ചു കൊണ്ട് ഇവർക്ക് നിൽക്കാൻ കഴിഞ്ഞത് നിരന്തരമായി നടന്നുവന്ന സമരപോരാട്ടങ്ങളുടെ ഭാഗമായാണ്.
ഭിന്ന വർഗ്ഗലൈംഗികതയുടെ ശത്രു സ്ഥാനത്ത് നിൽക്കപ്പെടുന്ന ഒന്നാണ് സ്വവർഗ്ഗാനുരാഗം. ഏതെങ്കിലുമൊരു ഫാഷൻ ട്രെൻഡിൻ്റെ ഭാഗമായി പാശ്ചാത്യ ലോകത്ത് ഉയിർ കൊണ്ട അത്ഭുത പ്രതിഭാസമൊന്നുമല്ല സ്വവർഗ്ഗ രതി . ഗ്രീക്ക് – റോമൻ സംസ്കാരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സ്വവർഗ്ഗാനുരാഗികളായ യവന ദേവൻമാരെ കണ്ടെത്തുവാൻ കഴിയും .ഇന്ത്യൻ പുരാണങ്ങളിലും സമാനമായ രീതിയിൽ സ്വവർഗ്ഗാനുരാഗത്തിൻ്റെ പശ്ചാത്തലങ്ങൾ കാണുവാൻ കഴിയുന്നതാണ്. സ്വവർഗ്ഗാനുരാഗത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിൽ അനവധി തെറ്റിദ്ധാരണകൾ പ്രചരിക്കുകയും നില നിൽക്കുകയും ചെയ്യുന്നുണ്ട്. വാസ്തവത്തിൽ, സ്വവർഗ്ഗാനുരാഗത്തിന് പിന്നിൽ ജനിതകപരമായ കാര്യ കാരണങ്ങളുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. സ്വവർഗ്ഗാനുരാഗങ്ങൾ പൊതു വിടത്തിൽ തുറന്നു പറഞ്ഞ് ഇമേജ് ബ്രേക്ക് ചെയ്യുന്ന രീതി ശാസ്ത്രം നിലവിലുണ്ട്. ഇത്തരത്തിൽ ഐഡൻറിറ്റി വിളിച്ചു പറയുന്നതിനെയാണ് കമിംഗ് ഔട്ട് എന്നു പറയുന്നത്. ഗേ/ലെസ്ബിയനുകൾ ഏകദേശം പത്തു ശതമാനത്തിനടുത്തു വരുന്നവരേ കമിങ്ങ് ഔട്ട് ചെയ്തിട്ടുള്ളു. ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിൻ്റെ പേരിൽ മാത്രം ഐഡൻ്റിറ്റി ഒളിച്ചു കഴിയേണ്ടി വരുന്ന അനേകർ നമുക്കിടയിൽ തന്നെയുണ്ട്. ഈ ദൃശ്യതാ വാരത്തിൽ തങ്ങളുടെ ലൈംഗിക സ്വത്വം വെളിപ്പെടുത്തി അദൃശ്യതയുടെ കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിയട്ടെ
Post Your Comments