![rape case](/wp-content/uploads/2018/08/rape-case-1.jpg)
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ മദ്രസ അധ്യാപകനും ബലാത്സംഗം ചെയ്തു. പിതാവ് തന്നെ പീഡിപ്പിക്കുന്നതായി തന്റെ ഡയറിയില്‍ കുറിച്ചിരുന്നതാണ് പീഡന വിവരം പുറത്തറിയാന്‍ കാരണം. പരപ്പനങ്ങാടിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
മദ്രസ അധ്യാപകനായ അബ്ദുള്‍ അസീസ് അഹ്സനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. പിതാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പീഡനത്തിനിരയായ കുട്ടി സ്വന്തം ഡയറിയില്‍ കുറിച്ചിരുന്നു. ഡയറിക്കുറിപ്പുകള്‍ വായിച്ചതോടെയാണ് മദ്രസ അധ്യാപകന്‍ പീഡന വിവരം മനസിലാക്കിയത്.
Also Read : പെരുനാൾ ദിനത്തിൽ അതിഥിയായെത്തിയ പെൺകുട്ടിയെ മയക്കു മരുന്ന് നൽകി രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചു
തുടര്‍ന്ന് ഇയാള്‍ കുട്ടിയോട് അടുത്ത് ഇടപെടുകയും പീഡിപ്പിക്കുകയുമായിരുന്നു. സാന്ത്വനിപ്പിക്കാന്‍ എന്ന പേരിലായിരുന്നു മദ്രസ് അധ്യാപകന്‍ കുട്ടിയോട് അടുത്തിടപെട്ടത്. ഇത് മുതലാക്കി കുട്ടിയെ അയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്‌കൂള്‍ കൗണ്‍സിലറാണ് കുട്ടിയില്‍ നിന്നും വിവരം മനസിലാക്കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍ ചെല്‍ഡ് ലൈന് പരാതി നല്‍കി. തുടര്‍ന്ന് പോലീസിന് കേസ് കൈമാറി.
Post Your Comments