മുംബൈ : പെരുനാൾ ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടവിലാക്കി പീഡിപ്പിച്ചത് രണ്ടുമാസം. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.27-കാരിയായ യുവതി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ചെറിയപെരുന്നാള്‍ ദിവസം സയ്യീദ് അമീര്‍ ഹുസൈന്‍ യുവതിയെ രാത്രിഭക്ഷണത്തിന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു.
എന്നാൽ അപ്പാർട്ട്മെന്റിലെത്തിയ യുവതിയ്ക്ക് അമീർ മയക്കുഗുളിക കലർത്തിയ ഭക്ഷണമാണ് നൽകിയത്.ഭക്ഷണം കഴിച്ചതിനെ തുടർന്ന് ബോധരഹിതയായ യുവതിയെ അമീർ പീഡിപ്പിക്കുകയും,ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച ശേഷമായിരുന്നു പീഡനം. പിറ്റേദിവസം ബോധംവന്നപ്പോള്‍ യുവതിയെ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു ആദ്യത്തെ ഭീഷണി.
യുവതി ഇതനുസരിക്കാതിരുന്നതോടെ അപ്പാര്‍ട്ട്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25-നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ മാതാവാണ് യുവതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു
Post Your Comments