NattuvarthaLatest News

തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ തമിഴ്‌നാട് ബസിന് നേരെ കല്ലേറ്

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എത്തിയ ബസിന് നേരെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും കല്ലെറിയുകയായിരുന്നു.

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാണ് ഇന്ന് രാവിലെ ആറ്മണിയ്ക്ക് ആരംഭിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.  ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാറശാലയില്‍ നടത്തിയ പ്രകടനത്തിനിടെ തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ കല്ലേറ്. പാറശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എത്തിയ ബസിന് നേരെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും കല്ലെറിയുകയായിരുന്നു.

ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. കൊല്ലംകോട് ഭാഗത്തു നിന്നും മാര്‍ത്താണ്ഡത്തിന് സര്‍വീസ് നടത്തിയ ബസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാറില്‍ നിന്ന് ബെംഗളൂരിവിലേക്ക് പോവുകയായിരുന്നു ബസ്. തിരുവനന്തപുരം പാറശ്ശാലയില്‍ തമിഴ്നാട് കോര്‍പ്പറേഷന്റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു.

Also Read : ജനങ്ങള്‍ക്ക് നരകം സൃഷ്ടിക്കുന്ന ഹര്‍ത്താല്‍ ശാപമായി മാറുന്ന ഒരനുഭവ കഥ

അതേസമയം ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ബന്ദ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്നാലെ ഇടതുപാര്‍ട്ടികളും തൊഴിലാളി യൂണിയനുകളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുണ്ട്. ഭാരത് ബന്ദ് കേരളത്തിലെത്തുമ്‌ബോള്‍ 12 മണിക്കൂര്‍ ഹര്‍ത്താലാകും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് കെ പി സി സിയുടേയും ഇടതുപാര്‍ട്ടികളുടേയും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button