മ്യൂണിക്ക്: ജര്‍മ്മന്‍ ദേശീയ ഫുട്ബോൾ ടീമുമായുള്ള കരാര്‍ വ്യവസായ ഭീമന്മാരായ അഡിഡാസ് പുതുക്കി. 4 വര്‍ഷത്തേക്കാണ് അഡിഡാസ് കരാർ നീട്ടിയത്. ഇതോടെ അടുത്ത ലോകകപ്പ് വരെ അഡിഡാസ് ജർമൻ ടീമിനോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഡിഡാസ് ജര്‍മ്മന്‍ സ്പോണ്‍സര്‍ഷിപ്പ് വിടുമെന്ന് വ്യാപകമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാല്‍ അതിനൊക്കെ വിരാമമിട്ടുകൊണ്ടാണ് പുതിയ കരാര്‍ അഡിഡാസ് പ്രഖ്യാപിച്ചത്. കമ്പനിയുമായി സഹകരിക്കുന്നവരെ തങ്ങള്‍ കൈവിടില്ലെന്നും അവര്‍ക്ക് ആവശ്യമുള്ള സമയത്ത് കൂടെ നില്‍ക്കുമെന്നും പുതിയ കരാര്‍ പ്രഖ്യാപിക്കുമ്പോൾ അഡിഡാസ് പറഞ്ഞു.
Also Read: ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി
Post Your Comments