Latest NewsCars

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി

വൈദ്യുതി സംവിധാനം വിലയിരുത്തുന്നതിനായി അമ്പത് പ്രോട്ടോടൈപ്പ് കാറുകളാണ് പരീക്ഷിക്കുന്നത്.

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി മാരുതി സുസുകി. ഒക്ടോബറോടെ ഇലക്ട്രിക് കാറുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ന്യൂഡല്‍ഹിയില്‍ മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈദ്യുതി സംവിധാനം വിലയിരുത്തുന്നതിനായി അമ്പത് പ്രോട്ടോടൈപ്പ് കാറുകളാണ് പരീക്ഷിക്കുന്നത്.

Also readമാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക

ഇന്ത്യയിലെ ഗതാഗത, കാലാവസ്ഥ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് ഇതോടൊപ്പം പരീക്ഷിക്കും. എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്ന വാഹന മാതൃക ഇന്ത്യയില്‍ വരണമെന്നില്ല. സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്നും ഗുജറാത്തിലെ ബാറ്ററി പ്ലാന്റില്‍ 2020 ല്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ഉത്പ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,137 കോടി രൂപയാണ് തോഷിബ, ഡെന്‍സോ കമ്പനികളുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന പ്ലാന്റിനായി സുസുകി ഇതിനകം ചിലവഴിച്ചത്. ഈ പ്ലാന്റിലായിരിക്കും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുക.

Also readനിർമാണപിഴവ് ഈ മോഡൽ കാറുകള്‍ തിരിച്ച് വിളിച്ച് ഫോർഡ്

2020 ഓടെ ടൊയോട്ടയുമായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അവതരിപ്പിക്കുന്നതിന് ടൊയോട്ടയുമായി ധാരണാപത്രം ഒപ്പുവെച്ചതായി കഴിഞ്ഞ നവംബറില്‍ സുസുകി പ്രഖ്യാപിച്ചിരുന്നു. സുസുകി ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കായി നിര്‍മ്മിക്കുകയും കുറച്ച് കാറുകള്‍ ടൊയോട്ടയ്ക്ക് കൈമാറുകയും ചെയ്യുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് ധാരണാപത്രത്തിലുള്ളത്. കൂടാതെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button