ഡല്‍ഹി: വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ (സ്‌കൈ മാര്‍ഷല്‍)നിയമിക്കാന്‍ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡു, കാബൂള്‍ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങളിലാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് പുറമെ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളിലും ഇവരെ നിയോഗിക്കും. സാധാരണ യാത്രക്കാരെന്ന വ്യാജേനയായിരിക്കും സ്‌കൈ മാര്‍ഷലുകള്‍ യാത്ര ചെയ്യുക.
രണ്ട് മുതല്‍ ആറു ആഴ്ച വരെയുള്ള കാലയളവില്‍ ഓരോ വിമാനങ്ങളിലേയും സ്‌കൈ മാര്‍ഷലുകള്‍ മാറി കൊണ്ടിരിക്കും. അപകടസാദ്ധ്യത മുന്‍ നിര്‍ത്തിയിട്ടിയായിരിക്കും ഇവരെ ഓരോ വിമാനത്തിലും നിയോഗിക്കുക. ദേശീയ സുരക്ഷാ ഗാര്‍ഡുകളില്‍ (എന്‍.എസ്.ജി) നിന്നാണ് സ്‌കൈ മാര്‍ഷലുകളെ തിരഞ്ഞടുത്തിരിക്കുന്നത്. ഇവര്‍ വിമാനത്തിലുള്ളതും ഇവരുടെ അംഗബലം എത്രയാണെന്നുള്ളതും അതീവ രഹസ്യമായിരിക്കും. വിമാനത്തിലെ ജീവനക്കാര്‍ പോലുമറിയാതെ അതീവ രഹസ്യമായിട്ടായിരിക്കും ഇവര്‍ യാത്ര ചെയ്യുകയെന്നാണ് വിവരം.
Read Also: മസ്‌കാര സ്ഥിരമായി ഉപയോഗിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Post Your Comments