ബീച്ചിലും പാര്‍ക്കിലും പോയി നേരമ്പോക്കിന് ഐസ്‌ക്രീമും മിഠായിയും മതിവരുവോളം നുണഞ്ഞിട്ട് തോട്ടടുത്ത് വേസ്റ്റ് ബിന്നുകൾ ഇരിക്കുന്നുണ്ടെങ്കിലും അത് ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ആ കവറുകള്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ വലിച്ചെറിയുകയാണ് ചിലരുടെ പതിവ്. ഇങ്ങനെയുള്ളവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ എത്തിച്ചെരുന്നത് കടലിലേക്കാണ്.
Also Read: തട്ടീം മുട്ടീം ടിവി സീരിയലിലെ മീനാക്ഷിക്ക് കല്യണച്ചെക്കനെ തേടുന്നു; ചെക്കന് ഉണ്ടാവേണ്ട യോഗ്യതകൾ
സമുദ്രജീവികളെ ഇത് എങ്ങെ ബാധിക്കുന്നുവെന്ന് നാം ചിന്തിക്കാറുണ്ടോ. ഒരുകൂട്ടം സമുദ്ര സംരക്ഷകര്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടുകഴിയുമ്പോള്‍ നമ്മളില്‍ അത് നൊമ്പരമുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. നമ്മള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് കളയുന്ന ഓരോ അജൈവ മാലിന്യങ്ങളും ഈ പ്രപഞ്ചത്തിലെ ഓരോ ജീവികളേയും എത്രത്തോളം ദോഷമായി ബാധിക്കുന്നുണ്ടെന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞുതരും.
ഓരോവര്‍ഷവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നാണ് ലണ്ടന്‍ ബ്രൂണല്‍ സര്‍വകലാശാല പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 2014-ല്‍ എടുത്ത കണക്കാണിത്. അപ്പോള്‍ ഇപ്പോഴത്തെ യഥാര്‍ഥകണക്ക് ഇതിലും കൂടുതലായിരിക്കും.
കടലിലെത്തുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടും. മത്സ്യം ഉള്‍പ്പെടെയുള്ളവ ഇതു തിന്നും. കടല്‍ജീവികള്‍ അതിവേഗം ഇല്ലാതാകുന്നതിന് ഇത് ഒരു കാരണമാണ്. മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും മൈക്രോപ്ലാസ്റ്റിക് എത്തുന്നുണ്ട്. മനുഷ്യരില്‍ ഇവ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും അനവധിയാണ്.
നാമറിയാതെ നമ്മള്‍ വലിച്ചെറിയുന്ന മിഠായി കവറുകള്‍, ഷേവിംഗ് സെറ്റുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കയ്യുറകള്‍, കിറ്റുകള്‍ തുടങ്ങിയവ കവരുന്നത് ഇവരുടെ ജീവിതമാണ്. അജൈവമാലിന്യങ്ങളുടെ ശരിയായ സംസ്‌കരണമോ നിത്യോപയോഗസാധനങ്ങള്‍ കൈകാര്യംചെയ്യാന്‍ പരിസ്ഥിതിസൗഹൃദവസ്തുക്കള്‍ ഉപയോഗിക്കുകയോ മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
Post Your Comments