ദാമ്പത്യ ജീവിതത്തിൽ അത്യവശ്യമായ ഒരു ഘടകമാണ് സെക്സ്. എന്നാൽ സ്‌ത്രീകളിൽ അധികം ആളുകൾക്കും സെക്സിനോട് ഭയമുള്ളവരാണ്. പേടികൂടാതെ ചെയ്യേണ്ടതാണ് സെക്സ് . സെക്സുകൊണ്ട് അധികം ഗുണങ്ങൾ മനുഷ്യർക്ക് ലഭിക്കാറുണ്ട്. അത് എന്തെല്ലാമെന്ന് നോക്കണം.
വേദനസംഹാരി : ലൈംഗികബന്ധം മികച്ച ഒരു വേദനസംഹാരി കൂടിയാണ്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളായ ഓക്‌സിടോസിന്‍ എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ സാന്നിധ്യമാണ് വേദനയെ ശമിപ്പിക്കുന്നത്. രതിമൂര്‍ച്ഛാവേളയില്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വേദനയകറ്റാന്‍ ഉത്തമമാര്‍ഗ്ഗമാണ്.
Read also:മുട്ട കഴിക്കുന്നുണ്ടോ? അപകടം പതിയിരിക്കുന്നത് ഇങ്ങനെ
ആര്‍ത്തവ പ്രശ്‌നങ്ങള്‍ അകറ്റും: ആരോഗ്യകരമായ ലൈംഗികബന്ധവും രതിമൂര്‍ച്ഛയും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രതിമൂര്‍ച്ഛാ വേളയില്‍ പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന സങ്കോചവും വികാസവുമെല്ലാമാണ് ഇതിന് സഹായകമാകുന്നത്. ടെന്‍ഷനും വിഷാദവും കുറയ്ക്കാനും ലൈംഗികബന്ധത്തിന് സാധിക്കും. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും ലൈംഗികബന്ധത്തെ കണക്കാക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നല്ല മൂഡ് നല്‍കുന്ന സിറടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റുന്നു.
സൗന്ദര്യം വർദ്ധിപ്പിക്കും: നല്ല ലൈംഗികബന്ധം ചര്‍മ സൗന്ദര്യവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ലൈംഗികബന്ധത്തിന്റെ വേളയില്‍ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കും. ഇത് ചര്‍മത്തിന്റെ മിനുസം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതും അതുവഴി പോഷകങ്ങള്‍ ശരിയായ വിധത്തില്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നു.
നല്ല ഉറക്കം : ലൈംഗികബന്ധത്തിന് നല്ല ഉറക്കം പ്രദാനം ചെയ്യാന്‍ സാധിക്കും. സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ പ്രധാന കണ്ണി. രതിമൂര്‍ച്ഛയെ തുടര്‍ന്ന് പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും, ഇത് റിലാക്‌സേഷനും ഉറക്കവും പ്രദാനം ചെയ്യും.
Read also:അതിരാവിലെ ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇവയാണ് !
ഹൃദയാഘാത സാധ്യത കുറയ്ക്കും: ലൈംഗികബന്ധം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ച്ചയിൽ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.
പേശികള്‍ ബലപ്പെടുത്തും : ലൈംഗിക ബന്ധം സ്ത്രീകളുടെ പെല്‍വിക് ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും.ലെെംഗികബന്ധം ഗർഭപാത്രത്തിലെ അസുഖങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments