Health & Fitness

മുട്ടയും മാംസവും കഴിക്കുന്നവര്‍ ജാഗ്രതൈ

മുട്ടയും മാംസവും വാങ്ങിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്ന് ഒരു കൂട്ടം ഡോക്ടര്‍. യു.എ. ഇ യില്‍ വിവിധ ആശുപത്രികളിലായി സേവനം നല്‍കുന്ന ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കിയത്. മുട്ടയിലും മാംസത്തിലും സാല്‍മൊനല്ലയോ, നോറോവൈറസ്, റോട്ടോവൈറസ് തുടങ്ങിയ അപകടകരമായ വൈറസുകള്‍ കയറിക്കൂടാന്‍ സാധ്യതയേറെയാമെന്ന് ഈ ഭിഷഗ്വരന്‍മാര്‍ അറിയിച്ചു.

ഇത്തരം വൈറസുകള്‍ നിര്‍ജ്ജലീകരണം (dehydration ) ന് കാരണമാകുമെന്നും ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ ശരീരത്തെ പിടിമുറക്കും. ഇത് മൂന്നാം ലോക രാജ്യങ്ങളില്‍ മരണത്തിലേക്ക് വരെ നയിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ യില്‍ 104 ആശുപത്രികളിലെ കണക്കുകള്‍ അനുസരിച്ച് എല്ലാ വര്‍ഷവും ഏകദേശം 312 ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ( food poisoning ) ചികില്‍സ തേടുന്നുണ്ടെന്ന് ഇവര്‍ വിശദീകരിക്കുന്നു.

കണക്കു കൂട്ടുമ്പോള്‍ ദിനംപ്രതി 20 തോളം പേര്‍ ഈ അസുഖത്തിന് ചികില്‍സക്കായി ആശുപത്രികളില്‍ എത്തുന്നുവെന്ന് ഡോക്ടേഴ്സ് സ്ഥിരീകരിച്ചു. പ്രത്യേകിച്ച് പൊട്ടിയ രീതിയിലുളള മുട്ട വാങ്ങുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് അവര്‍ എടുത്തു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button