Latest NewsKerala

മോഹനന്‍നായരുടെയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു

ആലപ്പുഴ•അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം നടന്ന ചമ്പക്കുളം കമ്മ്യൂണിറ്റി ഹേല്‍ത്ത് സെന്ററും അപകടത്തില്‍ മരിച്ച മോഹനന്‍ നായരുടെ വീടും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ആശുപത്രി പുതുക്കിപ്പണിയാന്‍ എത്രയും വേഗം പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മോഹനന്‍ നായരുടെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. ഇതുപോലെയുള്ള അപകടം സംഭവിക്കാതിരിക്കാന്‍ ആംബുലന്‍സുകളുടെ കാര്യക്ഷമത ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തീപിടുത്തമുണ്ടായ സമയത്ത് പതറാതെ ആംബുലന്‍സില്‍ നിന്നും രോഗിയെ രക്ഷിക്കാന്‍ ശ്രമിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ സെയ്ഫുദ്ദീന്റെ പ്രവര്‍ത്തനം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം എലിപ്പനി ബാധിച്ച് മരണമടഞ്ഞ ഷിബുവിന്റെ വീടും മന്ത്രി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button