YouthLatest News

ഞെട്ടിച്ചുകളഞ്ഞല്ലോ ‘ടാറ്റൂഗേള്‍’

എല്ലാവരും സൗന്ദര്യവര്‍ദ്ധനവിന് വേണ്ടി ടാറ്റൂവിനെ ദേഹത്ത് വരച്ച് ചേര്‍ക്കുമ്പോള്‍ മുംബൈയിലുള്ള തേജസ്വി എന്ന പെണ്‍കുട്ടിക്ക് ടാറ്റൂ തന്റെ ജീവിതത്തിന്റെ ഭാഗമാണ്

യുവാക്കള്‍ സ്റ്റൈലിഷാകാനായി കാട്ടാത്ത കോപ്രായങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഗ്ലാമറസാകാന്‍ അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ഇതിനായി അല്‍പ്പം വേദന സഹിക്കാനും ഇക്കൂട്ടർ റെഡി. ഇന്ന് ഫ്രീക്കന്‍മാര്‍ ഇഷ്ടപ്പെടുന്ന ഏറ്റവും പുതുമയുള്ള തരംഗമാണ് ‘ടാറ്റൂ’. കൈയ്യിലും കഴുത്തിലും കാലിലും പോരാതെ മുഖത്ത് വരെ സ്റ്റൈലിനായി പരീക്ഷിക്കുന്നവരുണ്ട് എന്നാണ് കേല്‍വി.

എന്നാല്‍ ഒരിക്കലെങ്കിലും ടാറ്റൂ സ്വന്തം ജീവനെപ്പോലെ കാണുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ. എല്ലാവരും സൗന്ദര്യവര്‍ദ്ധനവിന് വേണ്ടി ടാറ്റൂവിനെ ദേഹത്ത് വരച്ച് ചേര്‍ക്കുമ്പോള്‍ മുംബൈയിലുള്ള തേജസ്വി എന്ന പെണ്‍കുട്ടിക്ക് ടാറ്റൂ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇവര്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ്. ടാറ്റൂ മറ്റുള്ളവര്‍ക്ക് വരച്ചുനല്‍കാനും സ്വന്തം ശരീരത്തില്‍ വ്യത്യസ്തങ്ങളായ ടാറ്റൂ പരീക്ഷിക്കാന്‍ സമയം കണ്ടെത്തലുമാണ് ഇവര്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രിയമേറിയ കാര്യം.ദേഹത്ത് മൊത്തത്തില്‍ 25 ഓളം ടാറ്റൂകള്‍ തേജസ്വി പതിച്ചുകഴിഞ്ഞു. ടാറ്റൂവെന്നാല്‍ ഇവര്‍ക്ക് ഒരു വികാരമാണ്…. പാഷനാണ്………

Also Read: കല്യാണമാ കല്യാണം: 64 വര്‍ഷം മുന്‍പ് ഇങ്ങനെയൊരു സിനിമയോ ? ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമയിലെ രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

‘ടാറ്റൂഗേള്‍ ‘ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച വാക്കുകള്‍ പറയും തേജസ്വിയുടെ ടാറ്റൂവിനോടുള്ള പ്രണയവും അഭിനിവേശവും….

ഫെയ്‌സ് കുറിപ്പിലേയ്ക്ക്….
എല്ലാവരും എന്റെ പേര് തെറ്റിച്ചാണ് വിളിച്ചിരുന്നത്. അതുകൊണ്ട് പതിനേഴാമത്തെ വയസില്‍ കൈത്തണ്ടയില്‍ ഞാനെന്റെ പേര് ടാറ്റൂ ചെയ്തു. വീട്ടുകാര്‍ക്ക് അതിഷ്ടമായില്ല. രണ്ട് ദിവസം അവരെന്നോട് മിണ്ടാതിരുന്നു. പക്ഷെ, ഞാന്‍ ടാറ്റൂ ചെയ്യുന്നത് തുടര്‍ന്നു. ഇരുപതാമത്തെ വയസാകുമ്പോഴേക്കും 25 ടാറ്റൂ ഞാന്‍ ചെയ്തിരുന്നു. അതെല്ലാം ഡിസൈന്‍ ചെയ്തത് ഞാന്‍ തന്നെയായിരുന്നു. നിന്നെ ഇനി ആരു കല്ല്യാണം കഴിക്കുമെന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ എതിര്‍ത്തു. പക്ഷേ എനിക്ക് ഒരു ബിരുദം കിട്ടുമെന്നോ ജോലി കിട്ടുമെന്നോ ഒന്നും അവര്‍ ചിന്തിച്ചതേയില്ല. ബി.എം.എസ് അവസാന വര്‍ഷമായപ്പോഴാണ് എല്ലാം മാറിയത്. ആ ബിരുദമായിരുന്നില്ല എനിക്ക് വേണ്ടതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. അതോടെ ഞാനതില്‍ നിന്ന് പിന്‍വാങ്ങി. ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റാകാന്‍ തീരുമാനിച്ചു. ആര്‍ക്കും എന്നെ മനസിലാകുന്നുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ക്കോ, അച്ഛനും അമ്മയ്ക്കുമോ ഒന്നും. അമ്മ കരുതിയത് ജുഹു ബീച്ചില്‍ പഴയ മെഷീനും മറ്റുമായി വന്ന് ചെറിയ തുകയ്ക്ക് ടാറ്റൂ ചെയ്തുകൊടുക്കുന്നവരില്‍ ഒരാളാകും ഞാനുമെന്നാണ്. ഞാനമ്മയ്ക്ക് ലോകത്തിലെ പ്രശസ്തരായ ടാറ്റൂ ആര്‍ട്ടിസ്റ്റുകളുടെ വീഡിയോ കാണിച്ചുകൊടുത്തു. എന്നിട്ടും അമ്മയ്ക്ക് സമാധാനമായില്ല.

ടാറ്റൂ ചെയ്യാന്‍ പഠിച്ചപ്പോള്‍, ആദ്യത്തെ ടാറ്റൂ അച്ഛന് തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ നിര്‍ബന്ധത്തിനൊടുവില്‍ അച്ഛന്‍ സമ്മതിച്ചു. OM എന്ന് അച്ഛന് ടാറ്റൂ ചെയ്തു. അമ്മയ്ക്കപ്പോഴും ഞാന്‍ ചെയ്യുന്നതിനോടൊക്കെ വിസമ്മതമായിരുന്നു. അങ്ങനെ അച്ഛന്റെയും അമ്മയുടേയും ഒരു വിവാഹവാര്‍ഷികത്തിന് ഞാന്‍ അവരുടെ രണ്ടുപേരുടെയും ചിത്രങ്ങള്‍ എന്റെ കയ്യില്‍ ടാറ്റൂ ചെയ്തു. അതവരെ അദ്ഭുതപ്പെടുത്തി. അതോടെ അമ്മ ഫ്‌ളാറ്റ്….

പിന്നീട്, അമ്മയ്ക്കും ഞാന്‍ ടാറ്റൂ ചെയ്തു. പുറത്ത് ഒരു സിംഹം…….

shortlink

Related Articles

Post Your Comments

Related Articles


Back to top button