
തന്റെ നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ അഭിപ്രായങ്ങൾ കൊണ്ടും എന്നും ജനങ്ങളുടെ പ്രിയപെട്ടവനായ ആളാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് ജാതിയെ പറ്റിയും ഈശ്വര വിശ്വാസത്തെ പറ്റിയും അദ്ദേഹം പറഞ്ഞത്. ജാതിയും മതവും നോക്കിയിട്ടില്ല , അവസാനമായി ഒരു ക്ഷേത്രത്തിൽ പോയത് ശബരിമലയിൽ ആണ്, ശ്രീനിവാസൻ പറയുന്നു.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശബരിമലയിൽ നടക്കുമ്പോൾ ആയിരുന്നു ഒരാൾ തന്നെ കാണാൻ വന്നതെന്നും സന്നിധാനത്ത് പോകുന്നില്ലേ എന്നും ചോദിച്ചു. അപ്പോൾ ശ്രീനി പറഞ്ഞു വൃതം ഒന്നും എടുത്തിട്ടില്ല പിന്നെ ഷൂട്ട് ഒക്കെ നടക്കുകയല്ലേ. പക്ഷേ അയാൾ വിടാൻ തയാറായില്ല. അയാള് ശ്രീനിവാസനെയും കൂട്ടി സന്നിധാനത്തേക്ക് പോയി. നല്ല തിരക്കുള്ള സമയമായിരുന്നെങ്കിലും എങ്ങനെയോ അയാൾ തന്നെ ശ്രീകോവിലിന്റെ മുന്നിൽ എത്തിച്ചെന്നും ശ്രീനിവാസൻ പറഞ്ഞു.
“അയാൾ നന്നായി തൊഴുത്തോളാൻ പറഞ്ഞു. എനിക്ക് പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു. ഞാൻ പിറകിലേക്ക് പോയപ്പോൾ അയാൾ വീണ്ടും എന്നെ പിടിച്ചു നിർത്തി. അന്നാണ് ആദ്യമായും അവസാനമായും അമ്പലത്തിൽ പോയി തൊഴുതത്.” ശ്രീനിവാസൻ പറയുന്നു.
Post Your Comments