ഡൽഹി : എല്‍ഐസി പോളിസി എടുക്കുന്നവരിൽ പലരും അത് കൃത്യമായി അടച്ചു തീർക്കാറില്ല. അത് എല്‍ഐസിക്ക് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. വ്യക്തികള്‍ കൃത്യമായി പോളിസികള്‍ അടയ്ക്കുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തെങ്കിലും അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത്തരം പോളിസികളെക്കുറിച്ച് പറയാതിരിക്കുന്നതും എല്‍ഐസിക്ക് ലാഭമുണ്ടാക്കുന്ന വഴിയാണ്.
2016 -17 വര്‍ഷത്തില്‍ എല്‍ഐസിക്ക് 22,178.15 കോടി രൂപയുടെ പ്രീമിയം പോളിസിയാണുണ്ടായിരുന്നത്. രാജ്യത്തെ മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ 44 ശതമാനം വരുമിത്. ഒരു വർഷത്തെ മാത്രം കണക്കെടുത്താൽ കൃത്യമായി പോളിസി അടയ്ക്കാതെ ലാപ്സായ പോളിസിയുടെ 25 ശതമാനമായ ഏകദേശം 5,000 കോടിയാണ്.
Read also:യുവതിയെ കത്തിമുനയില്‍ നിർത്തി പീഡനത്തിനിരയാക്കി
അവകാശികളില്ലാതെ കാലവധി പൂര്‍ത്തിയായിട്ടും ഇന്‍ഷുറന്‍സ് കമ്പനികളില്‍ കൈവശമിരിക്കുന്ന പണം ഏകദേശം 15,000 കോടിക്ക് മുകളില്‍ വരുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഓരോ വർഷവും കോടികളാണ്
എല്‍ഐസിയുടെ ലാഭത്തിലേക്ക് പോകുന്നത്.
Post Your Comments