തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ പാർട്ടിയുടെ അന്വേഷണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാർട്ടി വെറുതെ വിടില്ലെന്ന് എം.എം. മണി. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണകമ്മീഷനെ നിയോഗിച്ചിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്, പി.കെ. ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. കിട്ടിയ പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെങ്കിലും പോലീസില്‍ പരാതി നല്കാന് പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു.
Also Read: എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം
Post Your Comments