KeralaLatest News

മണ്ണിരകളുടെ കൂട്ടമരണം: മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്? സത്യാവസ്ഥ ഇതാണ്

പ്രളയത്തിന് പിന്നാലെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയതുമായി ബന്ധപ്പെടുത്തി ആശങ്കാ ജനകമായ പല സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് പോകുന്നതിന്റെ അടയാളമാണിതെന്നും. മഹാ പ്രളയത്തിന് ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് കൃഷി ഓഫീസറായ രമ കെ നായര്‍ പറയുന്നു.

ഒരു പാട് പ്രത്യേകതയുള്ള ജീവിയാണ് മണ്ണിര. മണ്ണിനുള്ളിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണി. മണ്ണ് ഇരയാക്കുന്ന വിര, മണ്ണിര ശ്വസിക്കുന്നത് അതിന്റെ തൊലിയിലൂടെ ആണ്.അതായത് ക്യൂട്ടിക്കിൾ വഴിയാണ് അത് ഓക്സിജൻ വലിച്ചെടുക്കുന്നത്. നനവുള്ള തൊലിയിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്.

കഠിനമായ മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണ് അമർന്ന് തറഞ്ഞ് വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു.. മണ്ണിന് ഉൾക്കൊള്ളാവുന്ന തിലധികം വെള്ളം ചെല്ലുമ്പോൾ മണ്ണിലെ കാപ്പിലറികളിൽ കുടുങ്ങിക്കിടന്ന വായു പുറത്തു പോകുന്നു. ഒരു ബക്കറ്റ് മണ്ണിലേക്ക് വെള്ളം നിറയ്ക്കുകയാണെങ്കിൽ കുമിളകളായി വായു പുറത്തു പോകുന്നതു കാണാം. ഇപ്രകാരം അവായവ സ്ഥിതി – anaerobic condition – ആയാൽ നമ്മുടെ പാവം മണ്ണിരകൾക്ക് പ്രാണവായു കിട്ടാതാവും. ശ്വാസം കിട്ടാനായി അവ ഇഴഞ്ഞു വലിഞ്ഞ് പുറത്തെത്തും.പകൽനേരത്തെ ചൂടിൽ അവയുടെ തൊലി ഉണങ്ങും.പിന്നെ അവയ്ക്ക് തീരെ ശ്വസിക്കാനാവില്ല. പാവം മണ്ണിരകൾ കൂട്ടമായി ചത്തുപോവുമെന്നും രമ പറയുന്നു.

രമ കെ നായരുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

മണ്ണിരകളുടെ കൂട്ടമരണം.
മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്??

ഒരു പാട് പ്രത്യേകതയുള്ള ജീവിയാണ് മണ്ണിര.
മണ്ണിനുള്ളിലെ ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണി. മണ്ണ് ഇരയാക്കുന്ന വിര,
മണ്ണിര ശ്വസിക്കുന്നത് അതിന്റെ തൊലിയിലൂടെ ആണ്.അതായത് ക്യൂട്ടിക്കിൾ വഴിയാണ് അത് ഓക്സിജൻ വലിച്ചെടുക്കുന്നത്. നനവുള്ള തൊലിയിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്.

കഠിനമായ മഴയ്ക്കും വെള്ളക്കെട്ടിനും ശേഷം മണ്ണ് അമർന്ന് തറഞ്ഞ് വായു സഞ്ചാരമില്ലാതെ കടുപ്പമുള്ളതാകുന്നു.. മണ്ണിന് ഉൾക്കൊള്ളാവുന്ന തിലധികം വെള്ളം ചെല്ലുമ്പോൾ മണ്ണിലെ കാപ്പിലറികളിൽ കുടുങ്ങിക്കിടന്ന വായു പുറത്തു പോകുന്നു. ഒരു ബക്കറ്റ് മണ്ണിലേക്ക് വെള്ളം നിറയ്ക്കുകയാണെങ്കിൽ കുമിളകളായി വായു പുറത്തു പോകുന്നതു കാണാം.
ഇപ്രകാരം അ വായവ സ്ഥിതി – anaerobic condition – ആയാൽ നമ്മുടെ പാവം മണ്ണിരകൾക്ക് പ്രാണവായു കിട്ടാതാവും. ശ്വാസം കിട്ടാനായി അവ ഇഴഞ്ഞു വലിഞ്ഞ് പുറത്തെത്തും.
പകൽനേരത്തെ ചൂടിൽ അവയുടെ തൊലി ഉണങ്ങും.പിന്നെ അവയ്ക്ക് തീരെ ശ്വസിക്കാനാവില്ല.
പാവം മണ്ണിരകൾ കൂട്ടമായി ചത്തുപോവും.
ഇത്രയും ശാസ്ത്രം.

പക്ഷേ അത് വരൾച്ചാ സൂചകമാണെന്നു പറയുന്നത് പക്ഷിശാസ്ത്രം

Rama K Nair

shortlink

Related Articles

Post Your Comments

Related Articles


Back to top button