Latest NewsIndiaCrime

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം

ചികിത്സക്കായി ക്ലിനിക്കില്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയ പെണ്‍കുട്ടിയെ മുറിയില്‍ വെച്ച് ഡോക്ടര്‍

ജാര്‍ഖണ്ഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ജാര്‍ഖണ്ഡിലെ പലമുവിലാണ് സംഭവം. ഹോമിയോ ക്ലിനിക്ക് നടത്തുന്ന ഉമ ശങ്കര്‍ എന്ന ഡോക്ടറെയാണ് ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മര്‍ദ്ദിച്ചത്. ചികിത്സക്കായി ക്ലിനിക്കില്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയ പെണ്‍കുട്ടിയെ മുറിയില്‍ വെച്ച് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

Read Also: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ

മുറിക്ക് പുറത്ത് വന്ന പെണ്‍കുട്ടി കുടുംബാംഗങ്ങളോട് കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടറെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ക്ലിനിക്കിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത പൊലീസ് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നറിയിച്ചു. ഡോക്ടറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Read Also: കേരളത്തിൽ വ്യാപക ബംഗ്ളാദേശി കവർച്ച സംഘം: കൊല്ലാനും മടിയില്ലാത്ത ക്രിമിനലുകൾ നൽകുന്നത് വ്യാജ മേൽവിലാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button