കൊച്ചി∙ മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് കച്ചവടം ചാനൽ ഒളിക്യാമറയിൽ . ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
ഈ സീറ്റുകളിലെ അഡ്മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. മറ്റൊരു സഭയില്‍ അംഗമായ ചെറിയാന്റെ മകള്‍ റീന ചെറിയാന്‍ എന്ന സാങ്കല്‍പിക വിദ്യാര്‍ഥിനി സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുമായാണ് ബിഷപ്പ് എത്തിയത്.
ബെംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നു. ഒടുവില്‍ പണം അടുത്തദിവസം ഇടനിലക്കാരന്റെ കൈവശം കൊടുത്തയാക്കാമെന്നു പറഞ്ഞു ബിഷപ്പിനെ യാത്രയാക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങൾ.
Post Your Comments