പാലക്കാട്: പ്രളയത്തില്‍ ഉപേക്ഷിക്കപ്പെട്ട മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കാക്കകളും നായയും പരുന്തും ചത്തുവീഴുന്നതായി റിപ്പോർട്ട്. പാലക്കാട് പുതുപ്പള്ളിത്തെരുവ് കരിംനഗറിനു സീപത്തെ മുനവറ നഗറിലാണ് സംഭവം. കിണറുകളിലും കാക്കകൾ ചത്തുവീണതോടെ പൈപ്പില്‍ നിന്നൊഴികെ വെള്ളം ഉപയോഗിക്കരുതെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. കൂടാതെ സമീപത്തെ ഹോട്ടലുകളില്‍ നിന്ന് ഇറച്ചി ഭക്ഷണം കഴിക്കരുതെന്നും വീട്ടുകളില്‍ ഇറച്ചി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
Read also: പ്രളയശേഷം 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ; താമസം ഒഴിവാക്കണമെന്ന് വിദഗ്ദ സംഘം
വഴിയില്‍ കിടന്ന അറവുമാലിന്യം ഭക്ഷിച്ചാണ് കാക്കകൾ ചത്തുവീണതെന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വെറ്ററിനറി വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ചത്തുവീണ കാക്കയെയും നായയെയും പോസ്റ്റുമോര്‍ട്ടം നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്.
Post Your Comments