വാഷിംഗ്ടണ്‍: ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്ന തീരുമാനങ്ങളാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും തുറന്നടിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ഒബാമ ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതിലടക്കം ട്രംപ് പരാജയപ്പെട്ടെന്ന് പറഞ്ഞ ഒബാമ നീതിന്യായ വകുപ്പിനെയടക്കം അദ്ദേഹം രാഷ്ട്രീയവത്കരിച്ചുവെന്നും കുറ്റപ്പെടുത്തി. കൂടാതെ ഡെമോക്രാറ്റിക് അനുകൂലികള്‍ നവംബറില്‍ ട്രംപിനെതിരായി റാലി സംഘടിപ്പിക്കുമെന്നും പറഞ്ഞു.
Also Read : വൈറ്റ് ഹൗസിന്റെ പടിയിറങ്ങി; ഇനി എന്ത്? ഭാവിപരിപാടികളെക്കുറിച്ച് ബരാക് ഒബാമ
അതേസമയം ഒബാമയുടെ വാക്കുകളെ പരിഹാസത്തോടെയാണ് ട്രംപ് വരവേറ്റത്. ഒബാമയുടെ പ്രസംഗം മുഴുവന്‍ താന്‍ കണ്ടെന്നും അത് കണ്ടു കൊണ്ടിരുന്നപ്പോള്‍ തനിക്കുറക്കം വന്നുവെന്നും പറഞ്ഞ ട്രംപ് മുന്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന് ആളുകളെ ഉറക്കാന്‍ മാത്രമുള്ള നിലവാരമേ ഉള്ളുവെന്നും പരിഹസിച്ചു.
Post Your Comments