റാഞ്ചി: കഴിഞ്ഞ ദിവസം ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് ലോട്ടറി അടിച്ചു എന്നു വേണം പറയാന്‍. അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്ക് കിട്ടിയത് രണ്ടായിരം, 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ കിട്ടി 20000 പിന്‍വലിച്ചപ്പോള്‍ 80000. ഇങ്ങനെ നോട്ടുകളുടെ പെരുമഴ തന്നെയായിരുന്നു ഈ എടിഎമ്മില്‍. എന്നാല്‍ ബാങ്കിനുണ്ടായതോ ഭീമന്‍ നഷ്ടം.
25 ലക്ഷം രൂപയാണ് 12 മണിക്കൂറിനകം ബാങ്കിന് നഷ്ടമായത്. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാര്‍ക്ക് പണക്കൊയ്ത്തുണ്ടാക്കാന്‍ കഴിഞ്ഞത്. പണം നിറയ്ക്കാന്‍ കരറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടമുണ്ടായത്.
Read Also: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ
അധിക പണം കിട്ടുന്നുവെന്നറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ വിവരം അറിഞ്ഞെത്തി പണം പിന്‍വലിച്ചു. എന്നാല്‍ സംഭവം അറിഞ്ഞ ബാങ്ക് അധികൃതര്‍ പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമായില്ല. എന്നാല്‍ ബാങ്ക് തിരിച്ചടക്കാന്‍ ഉള്ള ശ്രമം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments