Latest NewsIndia

പതിനൊന്നുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാരും അധ്യാപകരും കൈകാര്യം ചെയ്തത് ഇങ്ങനെ

എന്നാൽ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല

ബീഹാര്‍: ക്ലാസ്സ് റൂമിനുള്ളില്‍ കയറി പതിനൊന്ന് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മൂന്നുപേരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ​ഗ്രാമവാസികളും ചേര്‍ന്ന് തല്ലിക്കൊന്നു. മുകേഷ് മഹ്തോ, ശ്യാം സിം​ഗ്, ഹീരാ സിം​ഗ് എന്നിവരാണ് കൊല്ലപ്പെട്ട പ്രതികൾ. കൊലപാതക്കേസുകളിലും മോഷണക്കേസുകളിലും പ്രതികളാണ് മരിച്ച മൂന്നു പേരും. എന്നാൽ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. ഒരാൾ ഓടി രക്ഷപെട്ടു.

പട്നയിലെ ബെ​ഗുസാരൈ ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെയും കൊണ്ട് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയതെന്ന് അധ്യാപകർ പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നാല് പേരാണ് ബൈക്കിൽ സ്കൂളിലെത്തിയത്. കുട്ടിയുടെ ക്ലാസ്സ് അന്വേഷിച്ച്‌ നടന്ന ഇവര്‍ പ്രധാനാധ്യാപികയുടെ മുറിയിലെത്തി. കുട്ടി എത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഭയന്നുപോയ പ്രധാനാധ്യാപിക ബോധരഹിതയായി വീണു.

ഇത് കണ്ട് കുട്ടികളെല്ലാരും ഉച്ചത്തില്‍ നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ ഓടിവന്നത്. ക്രിമിനലുകളെ വളഞ്ഞിട്ട് പിടിക്കാന്‍ ഇവരും സഹായിച്ചു. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ ​​ഗ്രാമീണരാണ് മൂന്നുപേരെ നിര്‍ദ്ദയം കൈകാര്യം ചെയ്തത്.ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും. കൃത്യമായ നീതി നടപ്പാക്കിയെന്നാണ് ​ഗ്രാമവാസികളുടെ പ്രതികരണം.പോലീസ് സ്ഥലത്തു അന്വേഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button