തിരുവനന്തപുരം: ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി.ലൈംഗിക പീഡന കേസില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് സിതാറാം യെച്ചൂരിക്ക് കത്തയച്ചു.
സ്ത്രീസംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തി പിടിക്കണമെന്നും കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എംഎല്‍എക്കെതിരെ ഒരു യുവതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ പേരില്‍, പാര്‍ട്ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം മാദ്ധ്യമങ്ങളും കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments