ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയം രാജ്യത്തിന് മുന്നറിയിപ്പാണെന്ന് സുപ്രീംകോടതി. കേരളത്തിലെ പ്രളയം മറ്റു സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.. ദുരന്തം ഉണ്ടായശേഷം വിലപിച്ചിട്ടു കാര്യമില്ല. കൂടുതല്‍ ജാഗ്രത പാലിക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.. ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നിരീക്ഷണം
Post Your Comments