മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടിയായി പരിസ്ഥിതി റിപ്പോര്‍ട്ട്. പിവി അന്‍വറിന്റെ കക്കാടം പൊയിലിലെ പാര്‍ക്കിന് സമീപം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് കണ്ടെത്തല്‍. വിദഗ്ദ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ അനുവദിക്കുകയില്ല.
പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് തഹസീല്‍ദാര്‍ ഉത്തരവിട്ടിരുന്നു. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കുവാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
read also : കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്നതിൽ തീരുമാനമായില്ല
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ തിരക്കിട്ട് പണികള്‍ നടന്നിരുന്നത്. സ്റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു എംഎല്‍എയുടെ പിവിആര്‍ പാര്‍ക്കില്‍ തിരക്കിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Post Your Comments