KeralaLatest NewsNews

കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്നതിൽ തീരുമാനമായില്ല

കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ തീരുമാനമില്ല. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് റോപ്പ്‌വേ ടവറുകള്‍ നിര്‍മ്മിച്ചത്.

തടയണ മാത്രമല്ല, തൊട്ടു ചേര്‍ന്ന് നിര്‍മിച്ച റോപ് വേയും അനധികൃതമാണന്ന് കണ്ടെത്തിയിട്ടുണ്ട്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് റോപ്‌വേ ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2015ല്‍ തടയണ നിര്‍മാണത്തിന്  ജില്ലാ കലക്ടറായിരുന്ന ടി. ഭാസ്‌ക്കരന്‍ സ്റ്റാപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ തടയണ നിര്‍മാണം നിര്‍ത്താനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് റോപ് വേ നിര്‍മ്മാണം തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അനുമതി വാങ്ങിയില്ലെന്ന വിവാദം ഉയര്‍ന്ന ശേഷമാണ് നിര്‍മ്മാണാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. തടയണയ്ക്ക് കുറുകെ രണ്ടു മലകളുടെ മൂന്നു കരകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് റോപ് വേ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കിയത്. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ടവറുകളില്‍ റോപ് വേ നിര്‍മാണം നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button