ശ്രീനഗർ: ഭരണകൂടവും പോലീസ് മേധാവിയും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് മേധാവി എസ്.പി. വൈദിനെ തൽസ്ഥാനത്തുനിന്നു നീക്കി. ഡിജിപിയും ഗവർണർ സത്യപാൽ മാലിക്കും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
തട്ടിക്കൊണ്ടുപോയ പോലീസുകാരെയും കുടുംബാംഗങ്ങളെയും വിട്ടുകിട്ടുന്നതിനായി തീവ്രവാദിയുടെ പിതാവിനെ വിട്ടയച്ച നടപടിയാണു പെട്ടെന്ന് പോലീസ് മേധാവിയെ മാറ്റുന്നതിലേക്കു നയിച്ചതെന്നാണു വിവരം.
Read also:സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ പ്രചരിക്കുന്നു
കഴിഞ്ഞയാഴ്ചയാണു മൂന്നു പോലീസുകാരെയും ബന്ധുക്കളെയും തെക്കൻ കശ്മീരിൽനിന്നു ഭീകരർ തട്ടിയെടുത്തത്. ഇതിനുപിന്നാലെ ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്കൂവിന്റെ പിതാവുൾപ്പെടെ ഭീകരരുടെ കുടുംബാംഗങ്ങളെ പോലീസ് വിട്ടയച്ചിരുന്നു. തുടർന്നാണ് പോലീസുകാരെ ഭീകരർ വിട്ടയച്ചത്. ജയിൽ ഡിജിപി ദിൽബാഗ് സിങ് ആണു പുതിയ പോലീസ് മേധാവി.
Post Your Comments