KeralaLatest News

വിധിയില്‍ സ്ത്രീയുടെ ജീവിതത്തിന് എന്ത് മാറ്റമാണ് ഉണ്ടായത്; എല്ലാവരും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന് സംഗീത ലക്ഷ്മണ

ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം

കൊച്ചി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ വിധിയിലൂടെ തുല്യ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും അതിഭയങ്കര ആഘോഷം നടത്തുന്നതെന്തിനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. സംഗീത ലക്ഷ്‌മണ. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. സ്ത്രീയുടെ ജീവിതത്തിന് എന്ത് നേട്ടമാണ് ഇത് കൊണ്ടുണ്ടാകാൻ പോകുന്നതെന്നും അവർ ചോദിക്കുന്നു.

Read also: അവൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞത് 15 വർഷങ്ങൾക്ക് മുൻപാണ്; മകന് പങ്കാളിയെ തേടി പരസ്യം നൽകിയതിനെക്കുറിച്ച് ഒരു അമ്മ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സ്വവർഗ്ഗരതി കുറ്റകരമല്ലെന്ന്.
നല്ല കാര്യം. വലിയ നല്ല കാര്യം.
തുല്യനീതി. തുല്യ അവകാശങ്ങൾ. എല്ലാം എല്ലാം നല്ലത്. അതിഭയങ്കര ആഘോഷം നടക്കുകയാണതിന്റെ പേരിൽ. സന്തോഷം.
————————————
എന്നാൽ, വ്യക്തിപരമായി എനിക്ക് വലിയ സന്തോഷമൊന്നും ഈ വിഷയത്തിൽ തോന്നുന്നില്ല. ഞാൻ പറഞ്ഞിന്റെ അർത്ഥം മനസ്സിലായോ? സ്ത്രീകളോട് എനിക്ക് ഒരുകാലത്തും ആസക്തിയോ കമ്പമോ തോന്നിയിട്ടില്ല എന്ന്. എന്നിൽ കൗതുകമുണർത്തുന്നത് പുരുഷനാണ് എന്ന്. എന്നിൽ ദാഹമുണരുന്നതും പുരുഷന് വേണ്ടിയാണ് എന്ന്.
അത് കൊണ്ടു തന്നെ ഈ പെണ്ണുങ്ങളെല്ലാം കൂടി എന്താണ്, എന്തിനാണ് സുപ്രീം കോടതിയുടെ ഇന്നത്തെ സുപ്രധാന ചരിത്രവിധിയെ ഇത്രയധികം കൊട്ടിഘോഷിക്കുന്നത്?
എനിക്ക് മനസ്സിലാകാതെ പോവുന്നത് സ്ത്രീയുടെ ജീവിതത്തിന് എന്ത് നേട്ടമാണ് ഇത് കൊണ്ടുണ്ടാവാൻ പോകുന്നത്? താഴെ പറയുന്ന അവസ്ഥകളിൽ നിന്ന് എന്ത് മോചനമാണ് അവൾക്ക് ലഭ്യമാവുന്നത് ?
“If you’re single, they ask about your fiancee .
When you have a fiancee, they ask about your marriage.
When you’re married, they ask about children.
Once you have one, they ask for another.
If you get divorced, they ask why.
If you try to start your life again, they ask why so swiftly.”
ദാ, ഇതൂടെ എഴുതി ചേർക്കണം-
If you are a divorcee and you remain afresh and ‘un-remarried’, they ask a 101 questions!!
ഹോ!! വലിയ പാട് തന്നെപ്പോ ഈ നാട്ടില് ജീവിതം ജീവിച്ച് തീർക്കാൻ….!!

shortlink

Related Articles

Post Your Comments

Related Articles


Back to top button