ന്യൂഡല്‍ഹി: 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയിലേക്ക് എത്തുന്നു.7000 കോടി രൂപ മുടക്കി ജപ്പാനിൽനിന്നാണ് ഇന്ത്യൻ റെയിവേ ട്രെയിനുകൾ വാങ്ങുന്നത്. തദ്ദേശീയ ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജപ്പാന്റെ സഹായത്തോടെ 508 കിലോമീറ്റര്‍ അതിവേഗയുള്ള ട്രെയിനുകളുടെ നിര്‍മാണം നടന്നുവരികയാണ്. 18 ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് വാങ്ങുക. 10 കോച്ചുകള്‍ വീതമുള്ള ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗമാണുള്ളത്.
Read also:ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2022 അവസാനത്തോടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ബുള്ളറ്റ് ട്രെയിന്‍ അസംബ്ലിംഗ് യൂണിറ്റ് തയാറാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പദ്ധതിയിൽ ജപ്പാൻ ട്രെയിന്‍ ടെക്നോളജി കമ്പനികളായ കാവസാക്കി, ഹിറ്റാച്ചി തുടങ്ങിയവയുടെ സഹകരണവും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments