ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. മല്‍സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. പന്തടക്കത്തിലും ഗോൾ ശ്രമങ്ങളിലും ഫ്രാൻസിനെക്കാൾ മുന്നിൽ നിന്ന ജർമനിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല.
Read also:ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് ടീമില്‍ മാറ്റമുണ്ടായേക്കും
ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഫ്രാന്‍സിന്റേത്. ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ നാണക്കേട് മാറ്റാനെത്തിയ ജര്‍മനിയായിരുന്നു അറുപത് ശതമാനം നേരവും പന്ത് കൈവശം വച്ചത്. ഞായറാഴ്ച നെതര്‍ലാന്‍ഡ്സുമായാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചു.
Post Your Comments