KeralaLatest News

ഇവരുടെ പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിനും കഴിഞ്ഞില്ല: ഭവ്യയ്ക്കുകൂട്ടായി ഇനി എന്നും സച്ചിന്‍

പ്രണയ സ്വപ്‌നങ്ങള്‍ക്കിടയില്‍ തന്റെ പ്രാണനെ കാന്‍സര്‍ വരിഞ്ഞുമുറിക്കയപ്പോള്‍ വിട്ടുകൊടുക്കാന്‍ സച്ചിനും തയ്യാറായില്ല

മലപ്പുറം: പ്രണയമുള്ളിടത്ത് രോഗത്തിനുപോലും വില്ലനാവാന്‍ കഴിയില്ലെന്നു തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. പ്രണയ സ്വപ്‌നങ്ങള്‍ക്കിടയില്‍ തന്റെ പ്രാണനെ കാന്‍സര്‍ വരിഞ്ഞുമുറിക്കയപ്പോള്‍ വിട്ടുകൊടുക്കാന്‍ സച്ചിനും തയ്യാറായില്ല. തന്റെ പ്രിയ സഖിയെ രോഗത്തിനു വിട്ടുകൊടുക്കാതെ സച്ചിന്‍ ഭവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പ്രണയത്തിന് വിലങ്ങുതടിയാകാന്‍ ഒരു രോഗത്തിനും കഴിയില്ലെന്ന സന്ദേശം കൂടി നല്‍കിയാണ് ഇരുവരും ജീവിതത്തിലോയ്ക്ക് കാലെടുത്തു വച്ചത്.

കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ച വരുമാനം കൊണ്ടാണ് ഒരു വര്‍ഷം മുമ്പ് മലപ്പുറം കരുളായി സ്വദേശിയായ ഭവ്യ അക്കൗണ്ടിംഗ് പഠിക്കാനായിഎത്തുന്നത്. അവിടെ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനെ കാണുന്നതും സൗഹൃദത്തിലായതും. ആറുമാസം കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇതിനിടയില്‍ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. ഉയര്‍ന്ന ജോലിക്കായി തുടര്‍ പഠനം നടത്താന്‍ സച്ചിനും തീരുമാനിച്ചു. പ്രണയത്തില്‍ പാറി നടന്ന് ഇരുവരും ഒരുമിച്ച് ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ഇവരുടെ മനോഹരമായ പ്രണയത്തിനിടയിലേയ്ക്കാണ് പെട്ടന്നൊരു ദിവസം കാന്‍സര്‍ കടന്നു വന്നത്.

അസഹ്യമായ പുറം വേദനയിലൂടെയാണ് ഭവ്യക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വിശദമായ പരിശോധനയില്‍ കാന്‍സറാണെന്നു കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭവ്യയെ വിട്ടുകളയാന്‍ സച്ചിന്‍ തയ്യാറായിരുന്നില്ല. സച്ചിന്‍ എല്ലാവിധ പിന്തുണയും സ്‌നേഹവും ഭവ്യയ്ക്കു കൊടുത്തുകൊണ്ട് കൂടെ നിന്നു. എന്നാല്‍ കൂലിപ്പണിക്കാരനായ അച്ഛന് മകളുടെ ചികിത്സക്കുകൂടി പണം കണ്ടെത്തുക എന്നത് സാധിക്കാത്തകാര്യമായിരുന്നു. അങ്ങനെ ഭവ്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്തന്‍ സച്ചിനും പണിക്കു പോകാന്‍ തുടങ്ങി. മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ അവളുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. ഇതിനായി സച്ചിന്‍ തന്റെ പഠനവും ജോലി സ്വപ്‌നങ്ങളും ഉപേക്ഷിച്ചു.

ഈ മാസം 12ന് ഭവ്യയുടെ എട്ടാമത്തെ കീമോയ്ക്കായി ഇരുവരും എറണാകുളത്തെ ആശുപത്രിലെത്തുമ്പോള്‍ അവള്‍ സച്ചിന്റെ ഭാര്യയാണ്. ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോള്‍. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.

ഇവരെ കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും അരുണ്‍ എന്ന യുവാവാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:-

ക്യാന്‍സറിനെ തോല്‍പ്പിച്ച പ്രണയം….

മലപ്പുറം: ക്യാന്‍സറിനെ തോല്‍പ്പിച്ച പ്രണയത്തിനൊടുവില്‍ ഭവ്യയെ ജീവിത സഖിയാക്കി സച്ചിന്‍. പ്രണയത്തിന് വേലി തീര്‍ക്കാന്‍ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നില്‍ ക്യാന്‍സര്‍ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാന്‍സറെത്തിയത്. എന്നാല്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി തന്റെ പ്രണയിനിയെ കൂടെ ചേര്‍ത്തപ്പോള്‍ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.
കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയില്‍ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോള്‍ കാന്‍സര്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഭവ്യയെ തനിച്ചക്കാന്‍ സച്ചിന് കഴിഞ്ഞില്ല. തുടര്‍ പഠനവും മറ്റു തൊഴില്‍ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിന്‍ അവളെ ചികില്‍സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോള്‍ കൂലി പണിക്ക് ഇറങ്ങി. അച്ഛന്‍ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാന്‍ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ ചെലവ് കണ്ടെത്തുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോള്‍. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.
രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഭവ്യയെ സച്ചിന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണന്‍, ഭാനുമതി ദമ്പതികളുടെ മകന്‍ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകള്‍ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു.

ALSO READ:ട്രെയിനിൽ കണ്ട പെൺകുട്ടിയെ കണ്ടുപിടിച്ച് പ്രണയം അറിയിക്കാനായി 4000 പോസ്റ്ററുകള്‍ അച്ചടിച്ച് യുവാവ്; സിനിമയെ വെല്ലുന്ന ജീവിതകഥ ഇങ്ങനെ

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്. തുടര്‍ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികള്‍ക്കു മുന്നില്‍ ചെയ്യാനുള്ളത് ചികിത്സാ സഹായം നല്‍കലാണ്. സുമനസുകള്‍ കനിഞ്ഞാല്‍ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാന്‍ സാധിക്കും.
സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്: BHAVYA P
Acc.number: 40160101056769. IFSC : KLGB0040160. KERALA GRAMIN BANK, KARULAI BRANCH.

shortlink

Related Articles

Post Your Comments

Related Articles


Back to top button