ന്യൂഡല്‍ഹി: വെളിച്ചെണ്ണയെ ശുദ്ധ വിഷം എന്ന് വിശേഷിപ്പിച്ചതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരിന്‍ മിഷേല്‍സിനെതിരെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. . വെളിച്ചെണ്ണയെ കുറിച്ചുള്ള പരാമര്‍ശം എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹോര്‍ട്ടികള്‍ച്ചറല്‍ കമ്മിഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി ഇമെയില്‍ സന്ദേശം അയച്ചു. ഹര്‍വാര്‍ഡ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മേധാവിക്കാണ് കത്തയച്ചത്.
ബാങ്കോക്കിലെ ഏഷ്യ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയില്‍ ഒരു പ്രഭാഷണത്തിനിടെയാണ് മിഷേല്‍സ് വെളിച്ചെണ്ണയെ ശുദ്ധ വിഷം എന്ന് വിശേഷിപ്പിച്ചത്. 18 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മിഷേല്‍സ് ഈ പരാമര്‍ശം നടത്തിയത്. എന്തുകൊണ്ടാണ് മിഷേല്‍സ് അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്ന് ശ്രീനിവാസ മൂര്‍ത്തി പ്രതികരിച്ചു.
read also : വെളിച്ചെണ്ണ ബ്രാന്‍ഡ് നിരോധിച്ചു
കേരളവും ഇന്ത്യയും കടന്ന് വെളിച്ചെണ്ണ മറ്റ് രാജ്യങ്ങളില്‍ വരെ എത്തിയപ്പോള്‍ ഗുണദോഷങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം അമേരിക്കയില്‍ വര്‍ദ്ധിച്ചതോടെ മുന്നറിയിപ്പുമായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ രംഗത്തെത്തി. വെളിച്ചെണ്ണയുടെ അമിതോപയോഗം കൊളസ്ട്രോള്‍ കൂടാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നായിരുന്നു അസോസിയേഷന്റെ മുന്നറിയിപ്പ്.
Post Your Comments