മലപ്പുറം•പതിനാറുകാരനായ ബാലനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫര്‍ (32) ആണ് അറസ്റ്റിലായത്.
READ ALSO: പീഡനം: ഇമാം അറസ്റ്റില്‍; സംഘര്‍ഷം
അയല്‍വാസിയായ പതിനാറുകാരനാണ് പീഡനത്തിനിരയായത്. കുട്ടി അധ്യാപകര്‍ക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പോക്സോ നിയമം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേസുമായി ബന്ധമുള്ള വെള്ളയൂര്‍ സ്വദേശികളായ നീലേങ്ങാടന്‍ മൂസ, കോയിശ്ശേരി മുനീര്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments