ജക്കാര്‍ത്ത: ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍ ഭൂകന്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ലൊംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. രണ്ടു ദ്വീപുകളിലെയും വിമാനത്താവളങ്ങള്‍ക്ക് നിസാര കേടുപാടുണ്ടായെങ്കിലും വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.
Also Read : ശക്തമായ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍
ഉപരിതലത്തില്‍നിന്നു 15 കിലോമീറ്റര്‍ ആഴത്തില്‍ ചലനമുണ്ടായതിനാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.ശക്തമായ തിരമാലകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ലോംബോക്ക് മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
Post Your Comments