തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ സെന്‍ട്രല്‍ മാളിന്റെ ഉൽഘാടനം നാളെ നടക്കും. ഇതോടെ ലോകോത്തര ഫാഷൻ ബ്രാൻഡുകളുടെ ഹബ് ആയി തിരുവനന്തപുരം മാറും. ജനറല്‍ ആശുപത്രി – ചാക്ക പാതയിലാണ് ട്രിവാന്‍ഡ്രം സെന്‍ട്രല്‍ മാൾ സ്ഥിതി ചെയ്യുന്നത്. നിര്‍മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായതോടെ നാളെ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 500ലധികം ബ്രാന്‍ഡുകളും ഏറ്റവും നൂതനമായ 1000 സ്റ്റൈലുകളും പ്രദര്‍ശിപ്പിക്കുന്ന സെന്‍ട്രല്‍ മാൾ തിരുവനന്തപുരം നിവാസികൾക്ക് പുത്തൻ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്ന് കാര്യത്തിൽ സംശയമില്ല.
Also Read: സ്ത്രീകള്‍ക്കു പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്
ട്രിവാന്‍ഡ്രം സെന്‍ട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വില്‍പ്പനയുടെ 10 ശതമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് ആര്‍ടെക് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ശ്രീ അശോക് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സ്റ്റോര്‍ ജനറല്‍ മാനേജര്‍ സുജിത് നായരും പങ്കെടുക്കും.സെൻട്രൽ മാളിൽ ലീ കൂപ്പര്‍, സ്കള്ളേഴ്സ്, ലെവിസ്, ഗ്ലോബല്‍ ദേശി എന്നീ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡുകളുടെ എക്സ്ക്ളൂസീവ് സ്റ്റോറുകളിൽ ഉണ്ടാകും.
Post Your Comments