KeralaLatest News

സംസ്ഥാന സ്‌കൂൾ കലോത്സവം; തീരുമാനം വ്യക്തമാക്കി സർക്കാർ

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി സർക്കാർ. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവും. സ്കൂള്‍ കലോത്സവം പൂര്‍ണമായും റദ്ദാക്കില്ലെന്നും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും വിധം കലോത്സവം സംഘടിപ്പിക്കുമെന്നും ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു.

Read also:ഫോൺ ശരിയാക്കാനെത്തിയ യുവതിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ യുവാവിന്റെ ശ്രമം; പിന്നീട് നടന്നത്

കലോത്സവം റദ്ദാക്കരുതെന്നും ആർഭാടങ്ങൾ ഒഴിവാക്കി നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button