അടുത്തവര്‍ഷം പകുതിയോടെ ഇരുചക്ര വാഹനങ്ങളിൽ എബിഎസ് സുരക്ഷാ ഉറപ്പാക്കണമെന്ന സർക്കാർ ഉത്തരവിന് മുന്നോടിയായി എബിഎസ് മോഡലുകള്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസ്സിക് 350 സിഗ്നൽസ്, ഹിമാലയൻ എന്നീ മോഡലുകളിൽ ഡ്യുവല്‍ ചാനല്‍ എബിഎസ് കമ്പനി അവതരിപ്പിച്ചു. ഇതിൽ ഹിമാലയനായിരിക്കും ആദ്യം വിപണിയിൽ എത്തുന്നത് എന്നാണ് സൂചന.
എബിഎസ് ഉള്‍പ്പെടുത്തിയതല്ലാതെ ഹിമാലയനിലെ മറ്റു ഫീച്ചറുകളിൽ മാറ്റമില്ല. 24.8 ബിഎച്ച്‌പി കരുത്തും 32 എന്‍എം ടോര്‍ക്കും നല്‍കുന്ന 411 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിൻ തന്നെയായിരിക്കും എബിഎസ് മോഡലിനും നിരത്തിൽ ജീവൻ നൽകുന്നത്. നിലവിലെ ഹിമാലയനേക്കാള്‍ 11,000 രൂപ വില വർദ്ധനവ് ഈ മോഡലിന് പ്രതീക്ഷിക്കാം.
അതേസമയം പെഗാസസ് എഡിഷന് സമാനമായ രൂപത്തോടെയാണ് എബിഎസ് ഉൾപ്പെടുത്തിയ ക്ലാസ്സിക് 350 സിഗ്നൽസ് നിരത്തിലെത്തുക.എഞ്ചിനില്‍ മറ്റും കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
Also read : റോയല്‍ എല്‍ഫീല്‍ഡിന്റെ ഏററവും പുതിയ മോഡല്‍ ക്ലാസിക്ക് സിഗ്നല്‍സ് 350 എ.ബി.എസ്. വിപണിയില്‍
Post Your Comments