ധീര സൈനികരോടുളള ആദരസൂചകമായി റോയല്‍ എല്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ആര്‍മി സാധാരണയായി ഉപയോഗിച്ചുവരുന്നത് റോയല്‍ എല്‍ഫീല്‍ഡിന്റെ മോട്ടര്‍സൈക്കിളുകളാണ്. രണ്ട് വ്യത്യസ്ത നിറങ്ങളിലായി നീലയിലും തവിട്ട് നിറത്തിലും വളരെ ആകര്‍ഷകമായ രൂപഭംഗിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ആര്‍സി യുടെ ഏററവും പുിതിയ മോഡലിന് എക്‌സ് ഷോറും വില 1.62 ലക്ഷമാണ്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ആര്‍സിയുടെ ഈ പുതിയ മോഡല്‍ നല്‍കാന്‍ പോകുന്നത് പുതിയൊരു അനുഭവമായിരിക്കും. ഡ്യുവല്‍ ചാനല്‍ എ.ബി.സി യില്‍ സജ്ജമാക്കിയിരിക്കുന്ന ആര്‍സിയുടെ ആദ്യ മോഡല്‍ കൂടിയാണ് ക്ലാസിക്ക് സിഗ്നല്‍സ് 350.
Also Read: ലക്ഷങ്ങളുടെ തട്ടിപ്പ് ; ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ കേസ്
സഡില്‍ ബാഗ്‌സ്,ക്രാഷ് ഗാര്‍ഡ്‌സ്, വലിപ്പമേറിയ വിന്‍ഡ് സ്‌ക്രീന്‍സ് എന്നിവനയെല്ലാം ഈ മോഡലില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിളിന്റെ ടാങ്കില്‍ വലിയ അക്ഷരത്തില്‍ തന്നെ മോഡലിന്റെ സീരിയല്‍ നമ്പര്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ ഭംഗിക്ക് മിഴിവേകും. റെട്രോ അപ്പീല്‍ ലഭിക്കുന്നതിനായി എക്‌സോസ്‌ററ് മഫ്‌ലര്‍, എഞ്ചിന്‍, റിംസ്, ഹാന്‍ഡില്‍ ബാര്‍, ഹെഡ്‌ലൈററ് ബേസല്‍ ഇവയ്‌ക്കെല്ലാം കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. പച്ചയിലും സ്വര്‍ണ്ണ നിറത്തിലും രൂപകല്‍പ്പന ചെയ്ത റോയല്‍ എന്‍ഫീല്‍ഡിന്റെ ബാഡ്ജ് ടാങ്കില്‍ പതിപ്പിച്ചിരിക്കുന്നത് ആര്‍സിക്ക് ക്ലാസ് ലുക്ക് പ്രധാനം ചെയ്യുന്നു. പിന്‍ സീററില്ലാതെയാണ് മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുക്കുന്നതെങ്കിലും വില്‍പ്പനാന്തരം ഉപഭോക്താവിന് പില്‍ സീററ് ലഭ്യമാക്കുവെന്ന് കമ്പനി പറഞ്ഞു.
Also Read: മലയാളികൾക്ക് സന്തോഷ വാർത്തയുമായ് ആമസോണ്‍ അലക്സ
മെക്കാനിക്കല്‍പരമായി ആര്‍സിയുടെ ഈ പുതിയ മോഡല്‍ ഗുണമേന്മയേറിയതും വളരെ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് ദൃഡപ്പെടുത്തിയിരിക്കുന്നത് 346 സിസിയിലും കൂടാതെ എയര്‍ കൂള്‍ നല്‍കുന്നതുമായിരിക്കും. ഒററ സിലിണ്ടറിലുളള എന്‍ജിന്‍ 19.8 എച്ച്.പി. ഉല്‍പ്പാദിപ്പിക്കുന്നു , 28 എന്‍.എം ആണ് ഇതിന്റെ പീക്ക് ടോര്‍ക്ക്. 5 ഗിയറുകളാണ് ആര്‍സിയുടെ പുതിയ മോഡലില്‍ ലഭ്യമാവുക. റോയല്‍ ചലഞ്ചിന്റെ ലിമിററഡ് എഡിഷനായിട്ടുളള മോട്ടര്‍ സൈക്കിളായിരിക്കുകയില്ല ,ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യുന്ന പ്രകാരം ലഭ്യമാക്കും.ഡീലര്‍മാര്‍ മുഖാന്തിരമായിരിക്കും മോട്ടോര്‍ സൈക്കിളിന്റെ വില്‍പ്പന. ഓണ്‍ലൈനില്‍ നിലവിലില്ല
Post Your Comments