
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് തുറന്നുപറഞ്ഞ് ഇതിഹാസ താരം ഫ്രാന്‍സെസ്കോ ടോട്ടി. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. സീരി എ യില്‍ സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് റോമയ്ക്കിപ്പോള് ലഭിച്ചിരിക്കുന്നത്. റോമയുടെ ട്രാന്‍സ്ഫര്‍ പോളിസിയെ വിമര്‍ശിച്ച് ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്.
Also Read : യുവന്റസിനായി ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾരഹിതനായി റൊണാൾഡോ
റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ക്ക് ശേഷം ക്ലബ് ഡയറക്ടര്‍ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ് ആന്‍ഡ് റെഡ്സിന് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി. കോച്ചായ ഡി ഫ്രാന്സെസ്കോയ്ക്കും മാനേജ്മെന്റിനുമെതിരെ ആരാധകര്‍ തിരിഞ്ഞതിനിടെയിലാണ് ടോട്ടിയുടെ പ്രതികരണം.
Post Your Comments