കൊച്ചി: സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇനി മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ടം പോലെ വര്‍ധിപ്പിയ്ക്കാം. ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റ് നല്‍കി. ഫീസ് നിര്‍ണയം സ്‌കൂള്‍ മാനേജ്മെന്റിന്റെ ചുമതലയാണെന്നും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇതില്‍ അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എറണാകുളം ചേപ്പനത്തെ ശ്രീ.ശ്രീ.രവിശങ്കര്‍ വിദ്യാമന്ദിര്‍ മാനേജ്മെന്റ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിനായി നിലവില്‍ ചട്ടമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ (സി.ബി.എസ്.ഇ) മാര്‍ഗനിര്‍ദേശവുമില്ല. ഈ സാഹചര്യത്തില്‍ സ്‌കൂളിലെ ഫീസ് എത്രയാണെന്ന് അധികാരികള്‍ക്കു നിര്‍ണയിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Read ALSO : സിബിഎസ്ഇ പഠനഭാരം കുറയ്ക്കുന്നു; ഈ ക്ലാസ്സുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഇല്ല
സ്‌കൂളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരേ രക്ഷിതാക്കളില്‍ ചിലര്‍ നടത്തിയ പ്രതിഷേധ സമരത്തെത്തുടര്‍ന്ന് പ്രതിഷേധക്കാരുടെ കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരേ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.
Post Your Comments