KeralaLatest News

സിബിഎസ്ഇ പഠനഭാരം കുറയ്ക്കുന്നു; ഈ ക്ലാസ്സുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഇല്ല

തിരുവന്തപുരം: സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. പഠനഭാരം കുറയ്ക്കുന്നതിനായാണ് പുതിയ നിയമം. ഇതേ സമയം നിയമം ലഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന സിബിഎസ്ഇ റീജണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ അറിയിച്ചു. കൂടാതെ ഇതു സംബന്ധിച്ച് സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പും വാങ്ങിയിട്ടുണ്ട്.

നേരത്തേ ഒന്നും രണ്ടും ക്ലാസ്സുകളിലെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിറയ്ക്കിയിരുന്നു. സ്‌കൂള്‍ ബാഗുകള്‍ ലോഡ് കണ്ടയ്‌നറുകളും കുട്ടികള്‍ ചുമട്ടു തൊഴിലാളികളും അല്ലെന്നുമാണ് അന്ന് കോടതി പറഞ്ഞത്. നിയമ പ്രകാരം സിബിഎസ്ഇ ഒന്ന് മുതല്‍ അഞ്ച് വരെ ഭാഷയും കണക്കും മാത്രമേ പാഠ്യപദ്ധതിയില്‍ പാടുള്ളൂ. ഇതേ സമയം പരിസ്ഥിതി പഠനം അഞ്ചുവരെയുള്ള ക്ലാസ്സുകളിലും കണക്ക് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകള്‍ മുതലുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ALSO READ:കലോത്സവം നടത്തില്ല; മാറ്റിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button