Latest NewsKerala

പാക്കിസ്ഥാന്റെ ആണവശേഖരത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ലണ്ടന്‍•പാക്കിസ്ഥാന്‍ യുറാനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം നിര്‍മ്മാണ സംവിധാനങ്ങളും വര്‍ധിപ്പിക്കുകയാണെന്നും സമീപ ഭാവിയില്‍ പാക്കിസ്ഥാന്‍ അഞ്ചാമത്തെ ഏറ്റവും വലിയ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 7 വര്‍ഷത്തിനകം പാകിസ്ഥാന്റെ കൈവശമുള ആണവ പോര്‍മുനകളുടെ എണ്ണം 220 മുതല്‍ 250 വരെയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗസ്റ്റ്‌ 31 ന് ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ പാക്കിസ്ഥാന്‍ നിരവധി വിക്ഷേപണ സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഫെഡറേഷനിലെ അംഗങ്ങളുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

READ ALSO: കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന്‍ താരം

പാക്കിസ്ഥാന്‍ അതിന്റെ ആണവ ശേഖരം കൂടുതല്‍ പോര്‍മുനകളിലൂടെ വര്‍ധിപ്പിക്കുകയാണ്, കൂടുതൽ വിതരണ സംവിധാനങ്ങളും കൊണ്ടുവരുന്നു. നിര്‍മ്മാണ വ്യവസായവും വളരുകയാണ്. തല്‍സ്ഥിതി തുടര്‍ന്നാല്‍ 2025 ഓടെ 220 മുതൽ 250 വരെയായി പാകിസ്ഥാന്റെ ആയുധശേഖരങ്ങൾ വളരുമെന്ന് കരുതുന്നതായി 12 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജേൻസ് ഡിഫൻസ് വീക്കിലിയിലാണ് ഈ റിപ്പോർട്ട് ആദ്യമായി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button